About Teenspace
ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർഥിനികൾക്കായി വിസ്‌ഡം സ്റ്റുഡൻസ് സംഘടിപ്പിക്കുന്ന ഏകദിന സമ്മേളനമാണ് 'ടീൻസ്പേസ് - സെക്കൻഡറി സ്റ്റുഡൻസ് കോൺഫറൻസ്'. വിദ്യാർത്ഥികളെ ധാർമികമായും ഭൗതികമായും ബൗദ്ധികമായും അക്കാദമികമായും ഉൽബുദ്ധരാക്കി, കൃത്യമായ ഉൾക്കാഴ്ചകൾ പകർന്ന്, അവരെ ലക്ഷ്യബോധമുള്ളവരാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ലഹരിയിലും സ്വതന്ത്രവാദത്തിലും തുടങ്ങി വ്യത്യസ്തങ്ങളായ അരാജകത്വങ്ങളിൽ അഭിരമിക്കുന്ന പുതുതലമുറയെ, നന്മയുടെ തുരുത്തിലേക്ക് കൈപിടിച്ച് നടത്താൻ ടീൻസ്‌പേസ് സമ്മേളനങ്ങൾക്ക് സാധിക്കാറുണ്ട്. പരിശുദ്ധ ഖുർആനിന്റെയും പ്രവാചകൻ മുഹമ്മദ് (സ്വ) യുടെ അധ്യാപനങ്ങളെയും സ്വന്തം ജീവിതത്തോട് ചേർത്തുവയ്ക്കുവാനും, ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാനും സമ്മേളനം സഹായകമാകാറുണ്ട്.
വിവിധ വേദികളിലായി പതിനഞ്ചോളം വ്യത്യസ്ത സെഷനുകളിലൂടെ മത - രാഷ്ട്രീയ - സാമൂഹ്യ - അക്കാദമിക മേഖലകളിലെ പ്രഗത്ഭരായ വ്യക്തിത്വങ്ങളും പണ്ഡിതന്മാരും പങ്കെടുക്കുന്ന സമ്മേളനത്തിൽ, ടൈം മാനേജ്മെന്റ്, നേതൃ പരിശീലനം, കരിയർ ഗൈഡൻസ്, ഫലപ്രദവും ശാസ്ത്രീയവുമായ പഠനരീതികൾ തുടങ്ങിയ സെഷനുകളും, ക്വിസ് ടൈം അടക്കമുള്ള രസകരമായ ഒട്ടനവധി ആക്ടിവിറ്റികളും ഉൾച്ചേർത്തിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും കേരളത്തിന് പുറത്തുള്ള വിവിധ റീജ്യനുകൾ കേന്ദ്രീകരിച്ചും ടീൻസ്‌പേസ് കോൺഫറൻസുകൾ നടന്നു വരുന്നു.
Registration
Gallery
Check our gallery from the recent events
Contact Us
Know more about teenspace